തിരുവല്ല: തിരുവല്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസിന്റെ പ്രചാരണത്തിനു തുടക്കം കുറിച്ച് റോഡ്ഷോ ഇന്ന്. എല്‍ഡിഎഫ് മണ്ഡലം നേതൃയോഗം ചേര്‍ന്നു പ്രവര്‍ത്തനങ്ങള്‍ തീരുമാനിച്ചു.
മണ്ഡലം കണ്‍വീനര്‍ ആർ. സനല്‍കുമാര്‍ ഹാരാര്‍പ്പണം നടത്തി മാത്യു ടി തോമസിനെ സ്വീകരിച്ചു. ഇന്ന് വൈകുന്നേരം നാലിന് തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തു നിന്ന് സ്ഥാനാര്‍ഥിയെ സ്വീകരിച്ചു കൊണ്ടുള്ള റോഡ് ഷോ ആരംഭിക്കും.
21നു വൈകുന്നേരം നാലിന് തിരുവല്ല മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ തിരുവല്ല അസംബ്ലി മണ്ഡലം കണ്വന്ഷന് ചേരും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. മിക്കയിടങ്ങളിലും ചുവരെഴുത്തുകള്‍ പൂര്‍ത്തിയായി.
മേഖലാ പ്രവര്‍ത്തക യോഗങ്ങളും ബൂത്ത് കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളും ഭവന സന്ദര്‍ശനങ്ങളുമായി എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും മണ്ഡലം കമ്മറ്റി നേതൃയോഗം തീരുമാനിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം ഫ്രാന്‍സിസ് വി. ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ. പി. ഉദയഭാനു, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്സ് കണ്ണമല, മല്ലപ്പള്ളി ഏരിയാ സെക്രട്ടറി ബിനു വര്‍ഗീസ്, ജില്ലാ കമ്മിറ്റി അംഗം സി. എന്‍. രാജേഷ്, തിരുവല്ല ഏരിയാ സെക്രട്ടറി ബിനില്‍കുമാർ, കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം ചെറിയാന് പോളച്ചിറയ്ക്കൽ, ജില്ലാ പ്രസിഡന്റ് സജി അലക്സ്, നിയോജക മണ്ഡലം പ്രസിഡന്റ് സാംകുളപ്പള്ളില്, മണ്ഡലം പ്രസിഡന്റ് പോള്‍ മാത്യു, റെയ്ന ജോണ്‍സ്ബര്‍ഗ്, മുഹമ്മദ് സലിം, പ്രഫ. ജേക്കബ് എം. ഏബ്രഹാം, ബെന്നി പാറയിൽ, രാജന് എം. ഈപ്പൻ, ബേബി തോട്ടുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.